ഡ്രൈവര്‍ വിസ അനുവദിക്കുന്നതില്‍ നിയന്ത്രണവുമായ് കുവൈറ്റ്
കുവൈത്തില്‍ ഒരോ സ്വദേശി കുടുംബത്തിനും രണ്ട് ഡ്രൈവര്‍മാരെ വീതം അനുവദിച്ചാല്‍ മതിയെന്ന് തീരുമാനം. ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച് എല്ലാ ഗവര്‍ണറേറ്റിലേയും താമസകാര്യ വകുപ്പ് ഓഫിസുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. രണ്ടില്‍ കൂടുതല്‍ ഡ്രൈവര്‍മാരെ വേണമെങ്കില്‍ താമസകാര്യ വകുപ്പ് മേധാവിയുടെ പ്രത്യേക അനുമതി നിര്‍ബന്ധമാക്കിയിട്ടുണ്ട്.
താമസകാര്യവകുപ്പ് മേധാവി അബ്ദുല്‍ ഖാദര്‍ ശഅബാന്‍, അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി തലാല്‍ മഅ്റഫി എന്നിവര്‍ക്കാണ് പ്രത്യേക അനുമതി നല്‍കാനുള്ള അധികാരം. കുടുംബാംഗങ്ങളുടെ എണ്ണവും മറ്റു സാഹചര്യങ്ങളും പരിശോധിച്ച് സൂക്ഷ്മതയോടെ മാത്രമാണ് രണ്ടില്‍ കൂടുതല്‍ ഡ്രൈവര്‍മാര്‍ക്ക് അനുമതി നല്‍കുക. വാഹനപ്പെരുപ്പം മൂലം റോഡുകളില്‍ ഗതാഗതക്കുരുക്കുണ്ടാവുന്നത് പരിഹരിക്കുകയാണ് ലക്ഷ്യം.
0 Comments