കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മടങ്ങിയെത്തുന്നു? സൂചന നല്‍കി കെ സി വേണുഗോപാല്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മടങ്ങി വരുന്നുവെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന നേതാവ് കെ.സി വേണുഗോപാല്‍ രാഹുലിന്റെ മടങ്ങിവരവിനെ കുറിച്ച് സൂചിപ്പിക്കുകയും ചെയ്തു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയത്തിന് ശേഷമാണ് അദ്ധ്യക്ഷ സ്ഥാനം കോണ്‍ഗ്രസ് രാജി വച്ചത്. അടുത്ത വര്‍ഷം ആദ്യം നിലവിലെ പാര്‍ട്ടി പ്രസിഡണ്ടായ സോണിയാ ഗാന്ധി രാജി വെച്ചേക്കുമെന്നും അധ്യക്ഷ സ്ഥാനത്തേക്ക് മകന്‍ തിരിച്ചെത്തുമെന്നും എ.ഐ.സി.സി യോഗത്തില്‍ തീരുമാനിച്ചതായി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
ഡിസംബറിലേക്കായിരുന്നു എ.ഐ.സി.സി യോഗം തീരുമാനിച്ചിരുന്നത്. ഉദൈപൂരില്‍ നടത്താമെന്നായിരുന്നു തീരുമാനം. എന്നാല്‍ ഇത് അടുത്ത വര്‍ഷം ആദ്യത്തേക്ക് പുഃനക്രമീകരിക്കുകയായിരുന്നു. ഡിസംബര്‍ അവസാനം തിയതിയും സ്ഥലവും അറിയിക്കും.' കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.
പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റികളെല്ലാം ഒറ്റക്കെട്ടായി രാഹുലിനായി മുറവിളി കൂട്ടുകയാണ്. എന്നാല്‍ അനുകൂല പ്രതികരണം രാഹുല്‍ ഇതുവരെ നടത്തിയിട്ടില്ല. സോണിയാ ഗാന്ധി പ്രതിസന്ധി മറികടക്കാന്‍ തല്‍ക്കാലം ചുമതല ഏറ്റെടുക്കുകയായിരുന്നു. ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെയാകണം കോണ്‍ഗ്രസ് പ്രസിഡന്‍റ് എന്ന വികാരമാണ് മുതിര്‍ന്ന നേതാക്കള്‍ പങ്കുവയ്ക്കുന്നത്.
0 Comments