ഇന്ത്യ നാടുകടത്തിയ ജര്‍മന്‍ വിദ്യാര്‍ഥി ലിന്‍ഡന്‍താല്‍ സ്വദേശത്തെത്തി
ബര്‍ലിന്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജനകീയ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്‍റെ പേരില്‍ തിരിച്ചയക്കപ്പെട്ട ജര്‍മന്‍ സ്വദേശിയായ ചെന്നൈ ഐ.ഐ.ടി വിദ്യാര്‍ഥി ജേക്കബ് ലിന്‍ഡന്‍താല്‍ വീട്ടിലെത്തി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അവസാന സെമസ്റ്റര്‍ ഫിസിക്സ് വിദ്യാര്‍ഥിയായ ലിന്‍ഡന്‍താല്‍ ബുധനാഴ്ച രാവിലെയാണ് കിഴക്കന്‍ ജര്‍മനിയിലെ ഡ്രേസ്ഡന്‍ നഗരത്തിലെത്തിയത്.
ഇന്ത്യയില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ജര്‍മന്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. പുറത്താക്കപ്പെട്ട വിദ്യാര്‍ഥിയുടെ പഠനം തുടരാന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് മാധ്യമങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രകടനത്തില്‍ പങ്കെടുത്തതിന് വിശദീകരണം പോലും ആവശ്യപ്പെടാതെ നാടുകടത്തിയ നടപടിയെ കിരാതം എന്നാണ് ബില്‍ഡ് പത്രം വിശേഷിപ്പിച്ചത്.
0 Comments