രാജ്യത്ത് മരുന്നുകളുടെ ഓണ്‍ലൈന്‍ വില്പന നിര്‍ത്താന്‍ നിര്‍ദേശം


ന്യൂഡല്‍ഹി: രാജ്യത്ത് മരുന്നുകളുടെ ഓണ്‍ലൈന്‍ വില്പന നിര്‍ത്തിവെയ്ക്കാന്‍ ഡ്രഗ് റഗുലേറ്റര്‍ നിര്‍ദേശം നല്‍കി.




ഓണ്‍ലൈനിലെ മരുന്നുവില്‍പനയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കൊണ്ടുവരുന്നതിന്റെ അന്ത്യഘട്ടത്തിലാണ് സര്‍ക്കാര്‍. ഇതിനിടയിലാണ് പുതിയ തീരുമാനം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശം നല്‍കിയിരിക്കുന്നത്

കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഡല്‍ഹി ഹൈക്കോടതി ഓണ്‍ലൈനിലെ മരുന്ന് വില്‍പനയ്‌ക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഡോക്ടറുടെ കുറിപ്പ് ശരിയായി പരിശോധിക്കാതെയുംമറ്റുമാണ് ഓണ്‍ലൈനില്‍ മരുന്ന് വില്‍ക്കുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു. വന്‍തോതില്‍ വിലക്കിഴിവ് നല്‍കിയാണ് വില്പന. ഇത് അവരുടെ കച്ചവടത്തെ ബാധിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം