ഉത്തരമലബാര്‍ കര്‍ഷക പ്രക്ഷോഭം: പ്രതിഷേധ കോട്ട തീര്‍ത്ത് കര്‍ഷകര്‍.
കണ്ണൂര്‍: കര്‍ഷക ജനതയുടെ പോരാട്ട ചരിത്രത്തില്‍ പുതിയ അധ്യായമെഴുതി കണ്ണൂരില്‍ കര്‍ഷക മഹാസംഗമം. തലശേരി അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന ഉത്തരമലബാര്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തിയ മഹാസംഗമത്തിലും കര്ഷകറാലിയിലും ലക്ഷങ്ങള്‍ അണിനിരന്നു. നിലനില്‍പ്പിനായുള്ള പോരാട്ടത്തിന് പരന്പരാഗത കര്‍ഷക വേഷത്തില്‍ കാര്‍ഷികോപകരണങ്ങളുമായി എത്തിയ കര്‍ഷകര്‍ ഭരണസിരാകേന്ദ്രങ്ങള്‍ക്ക് ചുറ്റിലും കോട്ട തീര്‍ത്തു. ഇന്നു പുലര്‍ച്ചെ മുതല്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിവിധ മേഖലകളില്‍ നിന്ന് കണ്ണൂരിലേക്ക് കര്‍ഷകരുടെ പ്രവാഹമായിരുന്നു. എല്ലാ വഴികളും രാവിലെ ഒന്‍പതിന് കളക്ടറേറ്റ് മൈതാനിയില്‍ സംഗമിച്ചു. തുടര്‍ന്ന് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിച്ചു.
തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണം നടത്തി. ബത്തേരി ബിഷപ് ജോസഫ് മാര്‍ തോമസ്, താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ എന്നിവര്‍ അനുഗ്രഹ സന്ദേശം നല്കി. എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് കര്‍ഷക ഐക്യദാര്‍ഢ്യ സന്ദേശം നല്കി. കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന ഹെഡ് പോസ്റ്റ്ഓഫീസ് ധര്‍ണയുടെ ഉദ്ഘാടനവും വേദിയില്‍ വച്ചു നടന്നു ആര്‍ച്ച് ബിഷപ് എമിരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം ഉദ്ഘാടനം ചെയ്തു.
ഫാ. ജോസഫ് കാവനാടിയില്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ ഫാ.മാത്യു ആശാരിപറന്പില് കര്‍ഷക ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടര്‍ന്ന് കര്‍ഷകറാലി ആരംഭിച്ചു. അതിരൂപത വികാരി ജനറാള്‍ മോണ്‍.
അലക്സ് താരാമംഗലം പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് തയ്യിലിനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പഴയ ബസ്സ്റ്റാന്‍ഡ്, പോസ്റ്റ് ഓഫീസ്, പോലീസ് ക്വാര്‍ട്ടേഴ്സ് വഴി കളക്ടറേറ്റിന് മുന്നിലൂടെ റാലി നീങ്ങി. ചെണ്ടമേളത്തിനും വലിയ ബാനറിനും പിന്നിലായി ബിഷപ്പുമാര്‍, ഫൊറോന കണ്‍വീനര്‍മാര്‍, പ്രൊവിഷ്യല്‍മാര്‍, സംഘടനകളുടെ അതിരൂപത പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, കര്‍ഷകപ്രക്ഷോഭ അതിരൂപത ഭാരവാഹികള്‍ എന്നിവരടങ്ങിയ 101 പേര് റാലിയുടെ മുന്‍നിരയില്‍ അണിനിരന്നു. തൊട്ടുപിറകെ ശിങ്കാരിമേളത്തിനും ബാനറിനും പിന്നിലായി 16 ഫൊറോന വികാരിമാര്‍, 16 ചെയര്മാന്മാര്, കര്‍ഷക സംഘടനാ പ്രതിനിധികള്‍, സംഘടന അതിരൂപത ഭാരവാഹികള്‍ എന്നിവര്‍ നിരന്നു.
തുടര്‍ന്ന് ഓരോ ഫൊറോനയില്‍ നിന്നും എത്തിയര്‍ അക്ഷരമാലാ ക്രമത്തില്‍ നീങ്ങി. റാലിക്കിടെ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരേ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലും സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ കളക്ടറേറ്റിനു മുന്നിലും ധര്‍ണകള്‍ നടന്നു.ഹെഡ് പോസ്റ്റ് ഓഫീസ് ധര്‍ണയില്‍ മാര്‍ ജോസഫ് പാംപ്ലാനി, കര്‍ഷക പ്രക്ഷോഭസമിതി സെക്രട്ടറി ഫാ.ഫിലിപ്പ് കവിയില്‍, അഡ്വ. ബിനോയി തോമസ്, സരിഗ കൊന്നയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കളക്ടറേറ്റിനു മുന്നില്‍ നടന്ന ധര്‍ണയില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അധ്യക്ഷത വഹിച്ചു.
പാണത്തൂര്‍ മുതല്‍ കൊട്ടിയൂര്‍ വരെ ആനമതില്‍ നിര്‍മിക്കുക, വന്യമൃഗശല്യത്തിനിരയായവര്ക്ക് നഷ്ടപരിഹാരം നല്‍കുക, കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക, റബറിനും മറ്റു നാണ്യവിളകള്‍ക്കും ന്യായമായ തറവില നിശ്ചയിക്കുക, കര്‍ഷകര്‍ക്ക് പതിനായിരം രൂപയെങ്കിലും പെന്ഷന് ഏര്‍പ്പെടുത്തുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ കാര്‍ഷിക ജോലികളും ഉള്‍പ്പെടുത്തി വേതനം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉത്തരമലബാര്‍ കര്‍ഷകപ്രക്ഷോഭം. ഫാ.ബാബു മാപ്ലശേരി, ഫാ. റോയ് കണ്ണന്‍ചിറ, എകെസിസി ഗ്ലോബല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, അഡ്വ.
ബിനോയ് തോമസ്, സിജോ അന്പാട്ട്, ജോളി കാരക്കുന്നേല്‍, ജോര്‍ജ് അര്‍ത്തനാക്കുന്നേല്‍, ജോഷ് ജോ ഒഴുകയില്‍, ഗോവിന്ദ് ഭട്ട്, ഷുക്കൂര്‍ കണാജെ, കണ്ണൂര്‍ രൂപത വികാരി ജനറാള്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത്, കോട്ടയം രൂപത ഫാ. ജോസ് നെടുങ്ങാട്ട്, ബത്തേരി രൂപത ഫാ. ടോണി കോഴിമണ്ണില്‍, ഫൊറോന വികാരി പ്രതിനിധി ഫാ.
ആന്റണി മുതുകുന്നേല്‍, ദീപിക കണ്ണൂര്‍ യൂണിറ്റ് റസിഡന്റ് മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ ഇടയാടിയില്‍, കാസര്‍ഗോഡ് ജില്ല വൈദിക പ്രതിനിധി ഫാ. ജോസഫ് കൊളുത്താപ്പള്ളി, കുടുംബകൂട്ടായ്മ പ്രസിഡന്റ് ഡോ. മാത്യു മണ്ഡപത്തില്‍, എകെസിസി പ്രസിഡന്റ് ദേവസ്യ കൊങ്ങോല, ഇന്‍ഫാം പ്രസിഡന്റ് സ്കറിയ നെല്ലംകുഴി, കണ്ണൂര്‍ ലാറ്റിന്‍ കാത്തലിക് അസോസിയേഷന് രതീഷ് ആന്റണി, രാജപുരം-ക്നാനായ സമൂഹ പ്രതിനിധി ബാബു കദളിമറ്റം എന്നിവര്‍ പ്രസംഗിച്ചു. കര്‍ഷക പ്രക്ഷോഭസമിതി ചെയര്മാന് മോണ്‍.ജോസഫ് ഒറ്റപ്ലാക്കല്‍ സ്വാഗതവും തലശേരി അതിരൂപത ചാന്‍സലര്‍ ഫാ. തോമസ് തെങ്ങുംപള്ളില്‍ നന്ദിയും പറഞ്ഞു.
0 Comments