സംസ്ഥാനത്ത് അഞ്ച് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ കൂടി നിരോധിച്ചു.
തിരുവനന്തപുരം: ഗുണനിലവാരം കുറഞ്ഞ അഞ്ച് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ കൂടി സംസ്ഥാനത്ത് നിരോധിച്ചു. മെമ്മറീസ് 94, എവര്‍ഗ്രീന്‍, കെപിഎസ് ഗോള്‍ഡ്, കേരറാണി, കേര ക്രിസ്റ്റല്‍ എന്നീ ബ്രാന്‍ഡുകളാണ് നിരോധിച്ചത്. കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.
വെള്ളിയാഴ്ച കൊല്ലം മുഖത്തലയില്‍ വ്യാജ വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റ് ഭക്ഷ്യസുരക്ഷവിഭാഗം പൂട്ടിച്ചിരുന്നു. വ്യാജ വെളിച്ചെണ്ണ നിര്‍മാണത്തിന് വേണ്ടി സൂക്ഷിച്ചിരുന്ന 5,000 ലിറ്റര്‍ പാമോയിലും വെജിറ്റബിള്‍ ഓയിലും ഇവിടെ നിന്നും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
0 Comments