ജില്ലാ കേരളോത്സവം നാളെ മുതല്‍.

ജില്ലാ കേരളോത്സവം 2019 ന്റെ ഗെയിംസ് ഇനങ്ങള്‍ ഡിസംബര്‍ മൂന്ന് ചൊവ്വാഴ്ച മുതല്‍ മാങ്ങാട്ടുപറമ്പ് കെ എ പി ഗ്രൗണ്ട്, എഞ്ചിനിയറിംഗ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍  നടക്കും. ഫുട്‌ബോള്‍,  വോളിബോള്‍,  ബാസ്‌കറ്റ് ബോള്‍, ട്വന്റി ട്വന്റി ക്രിക്കറ്റ് എന്നീ ഇനങ്ങളാണ് മൂന്നിന് ആരംഭിക്കുന്നത്. ഫുട്‌ബോള്‍,  വോളിബോള്‍,  ബാസ്‌കറ്റ്‌ബോള്‍ എന്നിവ മാങ്ങാട്ടുപറമ്പ് കെ എ പി ഗ്രൗണ്ടിലും  ട്വന്റി ട്വന്റി ക്രിക്കറ്റ് എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിലുമാണ് നടക്കുക. മത്സരങ്ങള്‍ കൃത്യം ഒമ്പത് മണിക്ക് തന്നെ ആരംഭിക്കുമെന്നും മത്സരാര്‍ഥികള്‍ അരമണിക്കൂര്‍ മുമ്പുതന്നെ ഗ്രൗണ്ടില്‍ എത്തണമെന്നും സംഘാടകര്‍ അറിയിച്ചു.