കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് കാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2018-19 അധ്യയന വര്‍ഷത്തില്‍ ബിരുദ/ബിരുദാനന്തര(പ്രൊഫഷണല്‍ കോഴ്‌സ് ഉള്‍പ്പെടെയുള്ള) കോഴ്‌സുകളില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയികളായവര്‍ക്ക് അപേക്ഷിക്കാം. ബിരുദ വിദ്യാര്‍ഥികള്‍ക്ക് 5000 രൂപയും ബിരുദാനന്തര പ്രൊഫഷണല്‍ കോഴ്‌സ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് 7500 രൂപയും കാഷ് അവാര്‍ഡ് നല്‍കും. മാര്‍ക്ക് ലിസ്റ്റിന്റെയും സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, വിദ്യാര്‍ഥിയുടെ ഫോട്ടോ എന്നിവ സഹിതം ഡിസംബര്‍ 15 ന് മുമ്പ് താളിക്കാവിലുള്ള ജില്ലാ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
0 Comments