അ​മി​ത്ഷാ ഹി​റ്റ്ല​റു​ടെ ഗ​ണ​ത്തി​ലെ​ത്തു​ മെന്ന് ഒ​വൈ​സി.

ന്യൂ​ഡ​ല്‍​ഹി: പ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍‌ പാ​സാ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി എ​ഐ​എം​ഐ​എം അ​ധ്യ​ക്ഷ​ന്‍ അ​സ​ദു​ദ്ദീ​ന്‍ ഒ​വൈ​സി രം​ഗ​ത്ത്. ബി​ല്‍ ന​ട​പ്പി​ലാ​ക്കി​യാ​ല്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​ടെ പേ​ര് ഹി​റ്റ്ല​റു​ടെ ഗ​ണ​ത്തി​ലെ​ത്തു​മെ​ന്ന് അ​ദ്ദേ​ഹം ലോ​ക്സ​ഭ​യി​ല്‍ വി​മ​ര്‍​ശി​ച്ചു.

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​ന്‍​മേ​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഒ​വൈ​സി. ബി​ല്‍ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ മൗ​ലീ​കാ​വ​കാ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന ഒ​ന്നാ​ണ്. ഇ​ത്ത​ര​മൊ​രു നി​യ​മ​ത്തി​ല്‍​നി​ന്ന് രാ​ജ്യ​ത്തെ ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് സ്പീ​ക്ക​റോ​ട് ആ​വ​ശ്യ​പ്പെ​ടാ​നു​ള്ള​തെ​ന്നും ഒ​വൈ​സി ച​ര്‍​ച്ച​യി​ല്‍ പ​റ​ഞ്ഞു.