തെറ്റിദ്ധരിക്കേണ്ട, ഇത് ഞാൻ തന്നെയാ. തലമൂടിക്കെട്ടി ഷെയ്ൻ നിഗം.

വിവാദങ്ങളിൽ നിന്നും വിട്ട് യാത്രയിലേക്ക് പോയിരിക്കുകയാണ് ഷെയ്ൻ നിഗം. സിനിമയില്‍ നിന്ന് ഒരിടവേളയെടുത്ത് നടന്‍ ഷെയ്ന്‍ നിഗം ഇപ്പോള്‍ യാത്രയിലാണ്. തന്‍റെ രസകരമായ ഒരു ചിത്രമാണിപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. കിഡ് ക്യാപ് വച്ചു നില്‍ക്കുന്ന സെല്‍ഫിയാണ് ഷെയ്ന്‍ പോസ്റ്റ് ചെയ്തത്.

വെയില്‍, ഖുര്‍ബാനി എന്നീ ചിത്രങ്ങളില്‍ ഷെയ്ന്‍ സഹകരിക്കുന്നില്ല എന്നും അതിനാല്‍ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല എന്നും ചൂണ്ടിക്കാട്ടി ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ പരാതി നല്‍കിയതാണ് താരത്തിന്‍റെ വിലക്കിലേക്ക് എത്തിച്ചത്.

ഉപേക്ഷിച്ച സിനിമകളില്‍ അതിന്‍റെ നഷ്ടപരിഹാരമായി ഏഴ് കോടി രൂപ ഷെയ്ന്‍ നല്‍കണമെന്നും നിര്‍മാതാക്കളുടെ സംഘടന പറഞ്ഞിരുന്നു. ഷെയ്നിന്‍റെ പുതിയ ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.