'നാളത്തെ കേരളം ലഹരിമുക്ത നവകേരളം': രക്ഷിതാക്കൾക്ക് ലഹരിവിരുദ്ധ ബോധവൽകരണ ക്ലാസ് നൽകി

'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' 90 ദിന തീവ്രയത്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി കൊളക്കാട് കാപ്പാട് സെന്റ്.സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ രക്ഷിതാക്കൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി.

എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.പി.സജീവൻ ആമുഖ ഭാഷണം നടത്തി. സിവിൽ എക്‌സൈസ് ഓഫീസർ പി.എസ്.ശിവദാസൻ ബോധവൽക്കരണ ക്ലാസെടുത്തു.

 പ്രധാനാധ്യാപിക ജാൻസി തോമസ്, അധ്യാപക പ്രതിനിധി കെ.ജി.ജയിംസ് എന്നിവർ പ്രസംഗിച്ചു. സിവിൽ എക്സൈസ് ഓഫിസർമാരായ സി.എം.ജയിംസ്, ഷൈബി കുര്യൻ, എ.എം.ബിനീഷ് എന്നിവർ സന്നിഹിതനായി.