കീഴ്പ്പള്ളി വൈസ്‌മെന്‍സ് ക്ലബ്ബിന്റെയും വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ ബോധവൽക്കരണ ക്ലാസ് നടത്തി
വെളിമാനം: കീഴ്പ്പള്ളി വൈസ്‌മെന്‍സ് ക്ലബ്ബിന്റെയും വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ ഉജ്ജീവനം-വളരാം കരുതലോടെ എന്ന വിഷയത്തില്‍ ക്ലാസ് നടത്തി. സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി അസി. വികാരി ഫാ.ലിയോ നടുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. വൈസ്‌മെന്‍ പ്രസിഡന്റ് ജോബി ജെയിംസ് അധ്യക്ഷ വഹിച്ചു. എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ സജി കറ്റോട്ട്, പ്രിന്‍സിപ്പല്‍ ഷാജി കെ.ചെറിയാന്‍, മാത്തുക്കുട്ടി പന്തപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സൗമ്യേന്ദ്രന്‍ കണ്ണമ്പള്ളി ക്ലാസിന് നേതൃത്വം നല്‍കി.
0 Comments