സപ്ലൈകോ സബ്സിഡി സാധനങ്ങളുടെ സബ്സിഡി ഇതര വില കുത്തനെ കൂട്ടി
സബ്സിഡി ഇതര സാധനങ്ങളുടെ വില സപ്ലൈകോ തുറന്നവിപണി വിലയ്ക്ക് സമാനമായി വര്‍ധിപ്പിച്ചു. ഉഴുന്നുപരിപ്പിന് മാത്രം 33 രൂപയാണ് കൂട്ടിയത്. 66 രൂപയാണ് ഉഴുന്നിെന്റ സബ്സിഡി വില. കഴിഞ്ഞമാസം സബ്സിഡി ഇതരവില 82 രൂപയായിരുന്നത് ഡിസംബറില്‍ 115 രൂപയാക്കി ഉയര്‍ത്തി.
11 രൂപയാണ് ചെറുപയര്‍ വിലയില്‍ കൂട്ടിയിരിക്കുന്നത്. 79ല്‍നിന്ന് ഡിസംബറില്‍ 90 രൂപക്കാണ് വില്പന. 74 രൂപയാണ് ചെറുപയറിെന്റ സബ്സിഡി വില. പയറിനും 11 രൂപ കൂടി. 70തില്‍നിന്ന് 81 രൂപയാണ് ഈ മാസത്തെ വില. മല്ലിക്ക് ആറുരൂപയാണ് കൂടിയത്. 90ല്‍നിന്ന് 96 രൂപയായി വിലകൂടി. 204 രൂപയുണ്ടായിരുന്ന ജീരകത്തിന് ഇൗമാസത്തെ വില 220 ആണ്. കടുക് 56ല്‍നിന്ന് 60ഉം പരിപ്പ് 88ല്‍നിന്ന് 90 രൂപയുമായി. എന്നാല്‍, മല്ലിക്ക് എട്ട് രൂപ കുറച്ചു- 178ല്‍നിന്ന് 170. കടലക്ക് രണ്ട് രൂപ കുറഞ്ഞു. 62 രൂപ 60 ആക്കി. ജയ (36), മട്ട (34) പച്ചരി (28) കഴിഞ്ഞ മാസത്തെ വില തന്നെയാണുള്ളത്.
കുറുവക്ക് കിലോക്ക് ഒരുരൂപ കൂടി 35 രൂപയായി. സബ്സിഡി സാധനങ്ങള്‍ക്ക് വില കൂട്ടില്ലെന്ന പ്രകടനപത്രിക വാഗ്ദാനം ഇടത് സര്‍ക്കാര്‍ ഒരുതവണ തെറ്റിെച്ചങ്കിലും നിലവില്‍ വില കൂട്ടിയിട്ടില്ല. സബ്സിഡിയായി രണ്ടുകിലോ വിതം നല്‍കിയിരുന്ന കടല, പയര്‍, ചെറുപയര്‍ എന്നിവ ഒരു കിലോ ആക്കി. കുറച്ച് മാസങ്ങളായി നാഫഡില്നിന്നാണ് സപ്ലൈകോ സാധനങ്ങള്‍ വാങ്ങിയത്. അവക്ക് ഗുണനിലവാരം പോെരന്ന ആക്ഷേപം മൂലം സ്വകാര്യ കമ്ബനിക്കാണ് ഇക്കുറി ടെന്‍ഡര്‍ നല്‍കിയിട്ടുള്ളത്. മാത്രമല്ല ഇത്തരം സാധനങ്ങള്‍ ഔട്ട്ലറ്റുകളില് ആവശ്യത്തിന് ഇല്ലതാനും. പ്രാദേശിക വസ്തുക്കളുടെ അഭാവവും വല്ലാതെയുണ്ട്. അതുകൊണ്ടുതന്നെ വില പിടിച്ചുനിര്‍ത്തുന്നതില്‍ പരാജയപ്പെടുകയാണ് അധികൃതര്‍.
0 Comments