കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ രാജി ആവശ്യപ്പെട്ട് സിപിഐഎം പ്രകടനം
കണിച്ചാര്‍: അഴിമതിക്കേസില്‍ കണിച്ചാര്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സി എം മാണിയെ കോടതി ശിക്ഷിച്ച സാഹചര്യത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡണ്ടും സി എം മാണിയുടെ ഭാര്യയുമായ സെലിന്‍ മാണി പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കൊളക്കാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊളക്കാട് ടൗണില്‍ പ്രകടനം നടത്തി. സിപിഎം കൊളക്കാട് ലോക്കല്‍ സെക്രട്ടറി ആന്റണി സെബാസ്റ്റ്യന്‍, സിപിഎം നേതാക്കളായ പി വി പ്രഭാകരന്‍, സി.സി സന്തോഷ്, ഐ.ടി ജോണി, ബി.എം ബിജു, എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments