നാളത്തെ കേരളം ലഹരിമുക്ത നവകേരളം': കൊട്ടിയൂർ ശ്രീനാരായണ പബ്ലിക് ലൈബ്രറിയിൽ ലഹരിവിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു.

'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' 90 ദിന പരിപാടികളുടെ ഭാഗമായി കൊട്ടിയൂർ മന്ദംചേരി ശ്രീനാരായണ പബ്ലിക് ലൈബ്രറിയിൽ ലഹരിവിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു. 90 ദിന പദ്ധതിയുടെ ഭാഗമായി വിവിധ ലഹരിവിരുദ്ധ പരിപാടികൾ നടത്താൻ തീരുമാനിച്ചു. ഇതോടൊപ്പം ഡിസംബർ 26 ന് നടക്കുന്ന സൂര്യഗ്രഹണം കാണുന്നതിനും ശാസ്ത്ര പ്രചരണത്തിനുമായി ശാസ്ത്രസാഹിത്യ പരിഷത്തുമായി സഹകരിച്ച് വായനശാലയുടെ നേതൃത്വത്തിൽ സൂര്യോത്സവം സംഘാടക സമിതിയും രൂപീകരിച്ചു.

രണ്ടു പരിപാടികളും ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജോണി ആമക്കാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വായനശാല വൈസ്പ്രസിഡന്റ് ഷാജി ആലനാൽ അധ്യക്ഷത വഹിച്ചു. സിവിൽ എക്സൈസ് ഓഫിസർ പി.എസ്.ശിവദാസൻ വിമുക്തി 90 ദിന പരിപാടികൾ വിശദീകരിച്ച് ക്ലാസെടുത്തു.

 ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റ് സെക്രട്ടറി ഒ.എം.കുര്യാച്ചൻ സൂര്യോത്സവം പരിപാടിയെപ്പറ്റി ക്ലാസെടുത്തു. പരിഷത്ത്
മേഖല കമ്മിറ്റി അംഗം ഇ.ജെ.ആഗസ്തി സൂര്യഗ്രഹണത്തിന്റെ പ്രത്യകതകൾ വിശദീകരിച്ചു വായനശാല സെക്രട്ടറി ഇ.എൻ.രാജേന്ദ്രൻ സ്വാഗതവും കെ.പി.പസന്ത് മാഷ് നന്ദിയും പറഞ്ഞു. ലൈബ്രറിയുടെ നേതൃത്വത്തിൽ വിപുലമായ ബോധവൽക്കരണ ക്ലാസ് ഉൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിക്കും.