കൊട്ടിയൂർ നീണ്ടു നോക്കിയി 4 കടകൾ തീപിടിച്ച് നശിച്ച സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 14 ശനിയാഴ്ച കേളകം പോലീസ് സ്റ്റേഷനിലേക്ക് വ്യാപാരികൾ പ്രതിഷേധ മാർച്ച് നടത്തും. സിസിടിവി ദൃശ്യങ്ങളിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ട് പോലും അന്വേഷണത്തിലെ മെല്ലെപ്പോക്കും സംശയാസ്പദമാണെന്നും നേതാക്കൾ അറിയിച്ചു. മാർച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ദേവസ്യ ഉദ്ഘാടനം ചെയ്യും.