ഉത്തരമലബാർ കർഷക പ്രക്ഷോഭം, വാഹന ജാഥ ഉദ്ഘാടനം ചെയ്തു.
ഉത്തര മലബാർ കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി നെല്ലിക്കാംപൊയിൽ ഫെറോന തല വാഹന ജാഥയുടെ ഉദ്ഘാടനം പടിയൂരിൽ വെച്ച് ജാഥാ ക്യാപ്റ്റൻ ടോമിവെട്ടിക്കാട്ടിലിന് 'പതാക കൈമാറി ജില്ലാ പഞ്ചായത്തംഗം തോമസ് വർഗീസ് നിർവ്വഹിച്ചു.പടിയൂർ പള്ളി വികാരി റവ.ഫാ.ജോസഫ് കൊരത്തിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കർഷക സമിതി നേതാക്കളായ ജോസ് പുഷ്പക്കുന്നേൽ, ജോയി കണ്ടത്തിൽ കുടി, ജോസ് പൂമല, മാത്യു മറ്റത്തിനാ നി, മാത്യു വടക്കേൽ, സിസിലി ബേബി പുഷ്പ കുന്നേൽ, അഗസ്റ്റിൻ വേങ്ങക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments