മന്ത്രിമാര്‍ക്ക് വിദേശയാത്രയില്‍ മാത്രമാണ് താല്‍പര്യമെന്ന് ഹൈക്കോടതി.
കൊച്ചി: മന്ത്രിമാര്‍ക്ക് വിദേശയാത്രയില്‍ മാത്രമാണ് താല്‍പര്യമെന്നും ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടെന്നും ഹൈക്കോടതി പരാമര്‍ശം. കാര്‍ഷികവകുപ്പ് ഹൈക്കോടതി വിധി നടപ്പാക്കാത്തതിനെതിരേയുള്ള കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ വാക്കാലുള്ള രൂക്ഷവിമര്‍ശനം.
വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയില്ലെങ്കില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതില്‍ അര്‍ഥമില്ലെന്നു ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്‌തമാക്കി. നാളികേര വികസന വകുപ്പിലെ ജീവനക്കാരുടെ ശമ്ബള കുടിശിക സമയബന്ധിതമായി നല്‍കുന്നതിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ 2018 ഒകേ്‌ടാബറിലാണ് കോടതിയെ സമീപിച്ചത്. മൂന്നുമാസത്തിനുള്ളില്‍ ശമ്ബള കുടിശിക നല്‍കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ ഉത്തരവ് ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കാത്തതാണ് കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയത്. വിധി നടപ്പാക്കുന്നതില്‍ വീഴ്‌ച വരുത്തിയ കൃഷി വകുപ്പ് സെക്രട്ടറി അടുത്ത തവണ കേസ് പരിഗണിക്കുമ്ബോള്‍ കോടതിയില്‍ നേരിട്ടു ഹാജരാവണമെന്ന് ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
0 Comments