കശുമാവിന് ഇല കരിച്ചിൽ രോഗം കർഷകർ ആശങ്കയിൽ
കേളകം: പ്രളയത്തിന് ശേഷം ദുരിതത്തിലായ കർഷകർക്ക് ഇരുട്ടടിയായി കശുമാവിന് ഇലക്കരിച്ചൽ രോഗം പടരുന്നു. കേളകം, കൊട്ടിയൂർ മേഖലകളിലാണ് ഈ രോഗം കണ്ടു വരുന്നത്. ആദ്യം ഇലകളിൽ ഉണ്ടാകുന്ന കരിച്ചിൽ പിന്നീട് തടിയിലേക്കും ബാധിക്കുന്നു. തടിയുണങ്ങി കശുമാവ് നശിക്കുന്നു. ആന്ത്രക്കനോസ് എന്ന രോഗമാണ് ഇതിന് കാരണമായി പറയുന്നത്. തേയില കൊതുക് ആക്രമിച്ച ഇലകളിൽ കുമിൾ രോഗം ബാധിക്കുന്നതാണ് ആന്ത്രക്കനോസ്. തേയില കൊതുകളെയും കുമിൾ രോഗത്തെയും ഒരുമിച്ച് ഇല്ലാണ്ടക്കലാണ് പ്രതിവിധി. തേയില കൊതുകളെ നശിപ്പിക്കാൻ എക്കാലെക്സ് കീടനാശിനിയും, കുമിൾ രോഗത്തിനെതിരെ കുമിൾ നാശിനിയും ചേർത്ത് കശുമാവിൽ അടിക്കുക എന്നതാണ് പ്രതിവിധി. കേളകം കൃഷിഭവന്റെ കീഴിൽ നൂറോളം കശുമാവിന് ഈ രോഗബാധ കണ്ടെത്തിയുണ്ടെന്ന് കൃഷി ഒഫീസർ ജേക്കബ് ഷേമോൻ പറഞ്ഞു. അതിവർഷം മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളായി ഉത്പാദനം വളരെ കുറവാണ്. പത്ത് ക്വിന്റൽ കശുവണ്ടി ലഭിച്ചിരുന്ന തോട്ടങ്ങളിൽ നിന്ന് ഒരു ക്വിൻറൽ കശുവണ്ടി പോലും ലഭിക്കാത്ത തോട്ടങ്ങൾ മലയോരത്തുണ്ട്. ഇതിന് പുറമെ ഇരിട്ടി പോലെയാണ് ഇല കരിച്ചിൽ രോഗം ഇപ്പോൾ ഉണ്ടായിരിക്കുന്നത്. 2018ൽ കൊട്ടിയൂർ പഞ്ചായത്തിലെ ഒറ്റപ്ലാവ്, പന്നിയാം മല ഭാഗത്ത് 250 ഏക്കറോളം സ്ഥലത്തെ കശുമാവ് കൃഷി നശിച്ചുപോയിരുന്നു.


0 Comments