ജലസംരക്ഷണം കേളകം ഗ്രാമപഞ്ചായത്തുതല കമ്മറ്റി രൂപികരിച്ചു.
വരാൻ പോകുന്ന വരൾച്ചെക്ക് കരുതലായി പുഴകളിലും കൈത്തോടുകളിലും തടയണ നിർമ്മിച്ച് ജലം സംരക്ഷിക്കുന്നതിന്റെഭാഗമായുള്ള സംഘാടക സമിതി രൂപീകരണം കേളകം പഞ്ചായത്ത് ഹാളിൽ നടന്നു.പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ബ്ലോക്ക് പഞ്ചായത്തംഗം വർഗീസ് ജോസഫ്, പഞ്ചായത്ത് സെക്രട്ടറി വിനോദ്, അസിസ്റ്റന്റ് സെക്രട്ടറി ജോഷ്വ, പഞ്ചായത്ത് അംഗങ്ങളായ അഷറഫ് കുഴിക്കരക്കാട്ടിൽ, കുഞ്ഞുമോൻ കണിയാംഞ്ഞാലിൽ, ശാന്ത രാമചന്ദ്രൻ, ജോയി വെട്ടുപറമ്പിൽ, ലീലാമ്മ കുറുപ്പംചേരി, തങ്കമ്മ സ്‌കറിയ, വിവിധ സന്നദ്ധ സംഘടന പ്രവർത്തകരായ വി.ആർ ഗിരീഷ്, ജോസഫ് പാറയ്ക്കൽ,പി.എം രമണൻ, എസ് ടി രാജേന്ദ്രൻ മാസ്റ്റർ, പ്രേംദാസ് മോനായി, കെ.എം ജോർജ്, സിഡിഎസ് ചെയർപേഴ്സൺ തങ്കമ്മ മേലെക്കൂറ്റ് തുടങ്ങിയവർ സംബന്ധിച്ചു. 15 നുള്ളിൽ മുഴുവൻ വാർഡുകളിലും കമ്മിറ്റി രൂപീകരിക്കാനും ഇരുപത്തിമൂന്നാം തീയതി ഒറ്റദിവസംകൊണ്ട് മുഴുവൻ വാർഡുകളിലും തടയണ നിർമിക്കാനും പുഴകളിൽ നിന്നും അമിതമായ തോതിൽ ജലചൂഷണം നടത്തുന്നത് തടയാനും കുടും്ര്രബശീ പ്രവർത്തകരെയും വിദ്യാർത്ഥികളെയും വിവിധ സന്നദ്ധസംഘടന പ്രവർത്തകരെയും ഉൾപ്പെടുത്തി തടയണ നിർമാണം പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി. സംഘാടക സമിതി ചെയർമാനായി പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണനെയും എസ് ടി രാജേന്ദ്രൻ മാസ്റ്റർ കൺവീനറുമായ 36 അംഗ സംഘാടക സമിതിയെയാണു യോഗം തിരഞ്ഞെടുത്തത്


0 Comments