ഗ​വ.​ സ്കൂ​ളു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ: ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേസെടുത്തു




കൊച്ചി: ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്ബു കടിയേറ്റു വിദ്യാര്‍ഥി മരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്കൂള്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സ്കൂളിലും ആശുപത്രിയിലും വേണ്ടത്ര ശ്രദ്ധയും ചികിത്സയും കിട്ടാത്തതു കൊണ്ടാണ് ഷഹ്‌ല ഷിറിന്‍ മരിച്ചതെന്ന കല്‍പറ്റ ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെല്‍സ (കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി) എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഹിം അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ കുട്ടികള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് അറുതിയുണ്ടാകണമെന്നു കാണിച്ചാണ് ജസ്റ്റിസ് റഹിമിന്റെ കത്ത്. സ്കൂള്‍ കുട്ടികള്‍ക്കു സംരക്ഷണം ഉറപ്പാക്കാന്‍ ജുഡീഷ്യല്‍ സംവിധാനം ഇടപെടണം. ഗ്രാമങ്ങളിലെ സ്കൂളുകളില്‍ സ്ഥിതി പരമ ദയനീയമാണ്. വിദ്യാഭ്യാസ, തദ്ദേശ, ആരോഗ്യവകുപ്പ് അധികൃതര്‍ ശരിയായ രീതിയില്‍ ഉത്തരവാദിത്തം നിറവേറ്റുന്നില്ല. വയനാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ ജഡ്ജി എന്‍.

ഹാരിസിന്റെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ കത്തില്‍ ഉള്‍പ്പെടുത്തിയത് ഇങ്ങനെ: അധ്യാപകര്‍ക്കു പ്രഥമ ശുശ്രൂഷയില്‍ പരിശീലനമില്ല. പല സ്കൂളുകളിലും പരാതിപ്പെട്ടി ഇല്ല. സ്കൂള്‍ ഗ്രൗണ്ട് പൊതുജനങ്ങള്‍ക്കും പ്രവേശിക്കാവുന്ന വിധത്തിലാണ്. പിടിഎ, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ ഫലപ്രദമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സമീപമുള്ള ആശുപത്രികളില്‍ ആന്റി വെനം, ഇന്റന്‍സീവ് കെയര്‍ സൗകര്യമുള്ള ആംബുലന്‍സ് എന്നിവയില്ല. സ്കൂള്‍ പരിസരങ്ങളിലും പുറത്തും തെരുവു നായ് ശല്യം രൂക്ഷമാണ്.

ഷഹ്‌ല പഠിച്ച ബത്തേരി സര്‍വജന സ്കൂള്‍ പരിസരങ്ങള്‍ കാടുപിടിച്ച നിലയിലാണ്. ക്ലാസിന്റെ സിമന്റ് തറയില്‍ 2 മീ. നീളം വരുന്നത് ഉള്‍പ്പെടെ മാളങ്ങളും പുറംഭിത്തിയില്‍ ദ്വാരങ്ങളും ഉണ്ട്. കുട്ടിയെ ആദ്യമെത്തിച്ച ബത്തേരിയിലെ സ്വകാര്യാശുപത്രിയില്‍ പാമ്ബുകടി സ്ഥിരീകരിച്ചെങ്കിലും ആന്റി വെനം ഉണ്ടായിരുന്നില്ല. താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഒരു മണിക്കൂര്‍ നിരീക്ഷണത്തില്‍ വച്ചു. പിതാവ് ആവശ്യപ്പെട്ടിട്ടും ആന്റി വെനം നല്‍കിയില്ല. തദ്ദേശവകുപ്പ് അസി. എന്‍ജിനീയറുടെ ഫിറ്റ്നസ് രേഖയില്‍ സ്കൂള്‍ കെട്ടിടത്തിന് അപാകതകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. വിദ്യാഭ്യാസ വകുപ്പ് നടത്തേണ്ട പരിശോധന നടത്തിയോ എന്നു രേഖയിലില്ലെന്നും റിപ്പോര്‍ട്ടിലുള്ളതു കത്തില്‍ എടുത്തുപറയുന്നുണ്ട്.

ക​​ഴി​​ഞ്ഞ ന​​​വം​​​ബ​​​ര്‍ 20 നാ​​​ണ് ഷ​​​ഹ് ല ​​ഷെ​​​റി​​​ന്‍ സ്കൂ​​​ളി​​​ല്‍ വ​​​ച്ചു പാ​​​ന്പു​​​ക​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച​​​ത്. യ​​​ഥാ​​​സ​​​മ​​​യം കു​​​ട്ടി​​​ക്കു ചി​​​കി​​​ത്സ ന​​​ല്‍​​​കു​​​ന്ന​​​തി​​​ല്‍ വീ​​​ഴ്ച​​യു​​ണ്ടാ​​യെ​​ന്ന ആ​​​രോ​​​പ​​​ണം ഉ​​​യ​​​ര്‍​​​ന്ന​​​തോ​​​ടെ സ്കൂ​​​ള്‍ അ​​​ധി​​​കൃ​​​ത​​​ര്‍​​​ക്കും ഗ​​​വ. താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​ ഡോ​​​ക്ട​​​ര്‍​​​ക്കു​​​മെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തി​​രു​​ന്നു.