വനിതാ ശിശു വികസന വകുപ്പില്‍ സോഷ്യല്‍ വര്‍ക്കര്‍ ഒഴിവ്



തൃശൂര്‍ :വനിതാ ശിശു വികസന വകുപ്പ് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. എംഎ സോഷ്യോളജി അല്ലെങ്കില്‍ എംഎസ്ഡബ്ല്യൂയും പ്രവൃത്തിപരിചയവുമാണ് യോഗ്യത. താല്‍പര്യമുളളവര്‍ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍, ജില്ലാതല ഐസിഡിഎസ് സെല്‍, മിനി സിവില്‍ സ്റ്റേഷന്‍, ചെമ്ബൂക്കാവ്, തൃശൂര്‍ എന്ന വിലാസത്തില്‍ ഡിസംബര്‍ 13 നകം നല്‍കണം. ഫോണ്‍ 0487-2321689.