പ്രതികളെ വെടിവെച്ചുകൊന്ന സംഭവം പ്രത്യേക സംഘം അന്വേഷിക്കും



ഹൈദരാബാദ്‌ > തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗംചെയ്‌ത്‌ ചുട്ടുകൊന്ന കേസിലെ പ്രതികളെ ഹൈദരാബാദ്‌ പൊലീസ്‌ വെടിവെച്ചുകൊന്ന സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. രച്ചക്കൊണ്ട പൊലീസ്‌ കമീഷണര്‍ മഹേഷ്‌ ഭഗവത്‌ ആയിരിക്കും എട്ടുപേരടങ്ങുന്ന അന്വേഷണസംഘത്തിന്റെ തലവന്‍.

തെലങ്കാന ചീഫ്‌ സെക്രട്ടറി എസ്‌ കെ ജോഷി ഇതുസംബന്ധിച്ച ഉത്തരവ്‌ പുറപ്പെടുവിച്ചു. വനപര്‍ത്തി എസ്‌ പി അപൂര്‍വ റാവു, മഞ്ചേരിയല്‍ ഡിസിപി ഉദയ്‌കുമാര്‍ റെഡ്ഡി, രച്ചക്കൊണ്ട അഡീഷണല്‍ ഡിസിപി സുരേന്ദര്‍ റെഡ്ഡി, സംഗറെഡ്ഡി ഡിഎസ്‌പി ശ്രീധര്‍ റെഡ്ഡി, കോറാതല സിഐ രാജശേഖര്‍ രാജു, സംഗറെഡ്ഡി ഇന്‍സ്‌പെക്ടര്‍ വേണുഗോപാല്‍ റെഡ്ഡി എന്നിവരാണ്‌ മറ്റ്‌ അംഗങ്ങള്‍.
ജോലി കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന :26 വയസുള്ള വെറ്ററിനറിഡോക്‌ടററെ നാലംഗസംഗം ബലാത്സംഗം ചെയ്‌ത്‌ ശേഷം ചുട്ടുകൊല്ലുകയായിരുന്നു. കസ്‌റ്റഡിയിലായിരുന്ന പ്രതികളെ തെളിവെടുപ്പിന്‌ കൊണ്ടുവന്നപ്പോള്‍ പൊലീസിനെ അക്രമിച്ച്‌ രക്ഷപെ ടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെയ്‌ക്കുകയായിരുന്നുവെന്നാണ്‌ പൊലീസ്‌ പറയുന്നത്‌.