നിര്‍ഭയ: വധശിക്ഷ ഈ ആഴ്‌ച ; ബക്‌സര്‍ ജയിലില്‍ കൊലക്കയറുകള്‍ ഒരുങ്ങുന്നു
ന്യൂഡല്‍ഹി
നിര്‍ഭയ കേസിലെ നാല് പ്രതികള്‍ക്കും കൊലക്കയര്‍ ഒരുങ്ങുന്നു. 2012 ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ പ്രതികളായ പവന്‍ഗുപ്‌ത, മുകേഷ്‌സിങ്, വിനയ്‌ശര്‍മ, അക്ഷയ്‌താക്കൂര്‍ എന്നിവരുടെ വധശിക്ഷ ഈ ആഴ്‌ച നടപ്പാക്കിയേക്കും. ഉന്നാവ് സംഭവത്തെതുടര്‍ന്ന് രാജ്യമാകെ പ്രതിഷേധം ഉയരുന്ന പശ്‌ചാത്തലത്തിലാണിത്.
ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളില്‍ ഒരാളായ വിനയ്‌ശര്‍മ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹര്‍ജി കഴിഞ്ഞദിവസം പിന്‍വലിച്ചിരുന്നു. കൊലക്കയര്‍ നിര്‍മാണം ബിഹാറിലെ ബക്‌സര്‍ സെന്‍ട്രല്‍ ജയിലില്‍ ആരംഭിച്ചു. വധശിക്ഷയ്‌ക്ക് ഉപയോഗിക്കാറുള്ള മനിലാ കയറുകള്‍ പത്തെണ്ണം ഉണ്ടാക്കാന്‍ നിര്‍ദേശം ലഭിച്ചെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ഈ മാസം 14നുള്ളില്‍ കൊലക്കയറുകള്‍ നല്‍കാനാണ് നിര്‍ദേശം. 16 അടി നീളമുള്ള ഒരു കയറിന് 150 കിലോഗ്രാം വരെ താങ്ങാനാകും. പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ഗുരുവിനും മുംബൈ ഭീകരാക്രമണക്കേസ് പ്രതി അജ്‌മല്‍ കസബിനുമുള്ള കൊലക്കയര്‍ ഉണ്ടാക്കിയതും ബക്‌സര്‍ ജയിലിലാണ്.


0 Comments