ഉമ്മ നല്‍കിയ പണം നഷ്ടപ്പെട്ടു; വഴക്കുപറയുമെന്ന പേടിയില്‍ നാ​ടു​വി​ടാ​ന്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ പ​തി​നേ​ഴു​കാ​രി​യെ വീ​ട്ടു​കാ​ര്‍​ക്ക് കൈ​മാ​റി റെ​യി​ല്‍​വേ പോ​ലീ​സ്





ക​ണ്ണൂ​ര്‍: ഉ​മ്മ കൊ​ടു​ത്ത ആ​യി​രം രൂ​പ ന​ഷ്‌​ട​പ്പെ​ട്ട മ​നോ​വി​ഷ​മ​ത്തി​ല്‍ നാ​ടു​വി​ടാ​നാ​യി ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ പ​തി​നേ​ഴു​കാ​രി​ക്ക് ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ പോ​ലീ​സ് ആ​ശ്വാ​സ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ വെ​സ്റ്റ് കോ​സ്റ്റ് എ​ക്സ്പ്ര​സി​ല്‍ ക​യ​റാ​ന്‍ പോ​കു​ന്ന​തി​നി​ടെ സം​ശ​യം തോ​ന്നി​യ റെ​യി​ല്‍​വേ എ​എ​സ്‌ഐ അ​ക്ബ​ര്‍, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ മ​നോ​ജ്കു​മാ​ര്‍ എ​ന്നി​വ​ര്‍ കു​ട്ടി​യെ തി​രി​ച്ചു​വി​ളി​ച്ച്‌ കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​യി ചോ​ദി​ച്ച​പ്പോ​ഴാ​ണ് വീ​ട്ടി​ല്‍ നി​ന്നും ഉ​മ്മ ത​ന്ന ആ​യി​രം രൂ​പ കാ​ണാ​താ​യെ​ന്നും ഇ​തെ​തു​ട​ര്‍​ന്ന് ഉ​മ്മ വ​ഴ​ക്കു​പ​റ​യു​മെ​ന്ന വി​ഷ​മ​ത്തി​ലാ​ണ് താ​ന്‍ നാ​ടു​വി​ടാ​ന്‍ ഒ​രു​ങ്ങി​യ​തെ​ന്നും പ​തി​നേ​ഴു​കാ​രി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മം രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യി​രി​ക്കെ പോ​ലീ​സി​നെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് കു​ട്ടി​യെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന​ത്. 50 രൂ​പ മാ​ത്ര​മാ​ണ് ഈ​സ​മ​യം കു​ട്ടി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യ​ത്. ഉ​ട​ന്‍ വീ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ക്കു​ക​യും വീ​ട്ടു​കാ​രെ​ത്തി കു​ട്ടി​യെ തി​രി​ച്ചു​കൊ​ണ്ടു​പോ​വു​ക​യു​മാ​യി​രു​ന്നു. ഇ​തേ ദി​വ​സം ത​ന്നെ കോ​ഴി​ക്കോ​ട്ടെ ചൈ​ല്‍​ഡ് ഹോ​മി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ട്ട പ​തി​നേ​ഴു​കാ​ര​നും ട്രെ​യി​നി​ല്‍ മം​ഗ​ളൂ​രു​വി​ലെ​ത്തി തി​രി​ച്ച്‌ വ​രു​ന്ന വ​ഴി ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

സ്റ്റേ​ഷ​നി​ലി​റ​ങ്ങി​യ പ​തി​നേ​ഴു​കാ​ര​നെ​യും ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ പോ​ലീ​സ് കു​ട്ടി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കോ​ഴി​ക്കോ​ട്ടെ ഒ​രു ചൈ​ല്‍​ഡ് ഹോ​മി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ട്ട​താ​ണെ​ന്നു മ​ന​സി​ലാ​യ​ത്. ഇ​തി​നി​ടെ മ​ക​നെ അ​ന്വേ​ഷി​ച്ച്‌ അ​മ്മ ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യി​രു​ന്നു. അ​മ്മ തി​രി​ച്ചു​പോ​യ സ​മ​യ​ത്താ​ണ് പ​തി​നേ​ഴു​കാ​ര​ന്‍ ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന​ത്. ഉ​ട​ന്‍ ത​ന്നെ പോ​ലീ​സ് അ​മ്മ​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ​ത്തി​യ​ശേ​ഷം കു​ട്ടി​യെ അ​മ്മ​യ്ക്കു കൈ​മാ​റു​ക​യാ​യി​രു​ന്നു