പൗരത്വ നിയമഭേദഗതി ബില്‍ ഇന്ന് കേന്ദ്രമന്ത്രിസഭ പരിഗണിക്കും
ന്യൂഡല്‍ഹി : പൗരത്വ നിയമഭേദഗതി ബില്‍ കേന്ദ്രമന്ത്രിസഭ ഇന്ന് പരിഗണിക്കും. അയല്‍രാജ്യങ്ങളില്‍ നിന്നെത്തിയ മുസ്ലിംങ്ങള്‍ ഒഴികെയുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്‍. കഴിഞ്ഞ ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭ കടക്കാത്തതിനാല്‍ ബില്‍ ലാപ്‌സായിരുന്നു.
രാജ്യസഭയില്‍ സമവായത്തിന് സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചേക്കും. ഡല്‍ഹിയിലെ അനധികൃത കോളനികളിലുള്ളവര്‍ക്ക് കെട്ടിട ഉടമസ്ഥവകാശം നല്കുന്നതിനുള്ള ബില്‍ രാജ്യസഭയും ഇന്ന് പാസാക്കും. ഡല്‍ഹിയിലെ അനധികൃത കോളനികളില്‍ താമസിക്കുന്ന ബഹുഭൂരിപക്ഷം പേര്‍ക്കും ഉടമസ്ഥാവകാശം ലഭിക്കുന്ന ബില്ലാണ് രാജ്യസഭ പാസാക്കുന്നത്.
ഇന്നലെ മാറ്റിവച്ച കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളുമായി ബന്ധപ്പെട്ട ഹ്യസ്വ ചര്‍ച്ച ഇന്ന് ലോകസഭയില്‍ നടക്കും. റൂള്‍ 193 അനുസരിച്ച് കൊടിക്കുന്നില്‍ സുരേഷാണ് നോട്ടിസ് നല്‍കിയിട്ടുള്ളത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ വീട്ടിലുണ്ടായ സുരക്ഷാ വീഴ്ച കോണ്‍ഗ്രസ് ഇന്ന് ഇരുസഭകളിലും ഉന്നയിക്കും. അടിയന്തിര പ്രമേയ നോട്ടിസ് ആണ് ഇതിനായി നല്‍കിയിട്ടുള്ളത്.


0 Comments