ജില്ലാ പോലീസിന്റെ ആദിവാസി കായികോത്സവത്തിന് ആറളം ഫാമില്‍ തുടക്കമായി




കേളകം:ജില്ലാ പോലീസിന്റെ ആദിവാസി കായികോത്സവത്തിന് ആറളം ഫാമില്‍ ഉജ്വല തുടക്കം.ആദിവാസി യുവതി യുവാക്കളുടെ കായിക ക്ഷമത വര്‍ധിപ്പിക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുമായി ജില്ലാ പോലീസ് മേധാവി മുന്‍കയ്യെടുത്താണ് കായികോത്സവം സംഘടിപ്പിച്ചത്.ആറളം ഫാമില്‍ ആരംഭിച്ച ഫുട്‌ബോള്‍ മത്സരത്തില്‍ മേഖലയിലെ കോളനികളില്‍ നിന്നുള്ള 15 ടീമുകളാണ് പങ്കെടുക്കുന്നത്.ഞായര്‍ ,തിങ്കള്‍,ചൊവ്വ ദിവസങ്ങളിലാണ് ഫുട്‌ബോള്‍ ബോളി ബോള്‍ മത്സരങ്ങള്‍ മേഖലയില്‍ നടക്കുന്നത്.മത്സരങ്ങള്‍ ഇരിട്ടി എ എസ് പി ആര്‍ ആനന്ദ് ഉദ്ഘാടനം ചെയ്തു.ആറളം എസ് ഐ ടോണി ജെ മറ്റം അധ്യക്ഷത വഹിച്ചു.കരിക്കോട്ടക്കരി സബ് ഇന്‍സ്‌പെക്ടര്‍ എം ജെ ബെന്നി,കേളകം സബ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.ആദിവാസി മേഖലകളിലെ മാവേവാദി സാനിധ്യം വര്‍ധിക്കുന്നതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ ഭരണ കൂടം മുന്‍കയ്യെടുത്താണ് കലാകായി