കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം.




മടപ്പുരച്ചാൽ : മടപ്പുരച്ചാൽ - അ  ണുങ്ങോട് റോഡിൽ   നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ച് അപകടം ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. വയനാട്ടില്‍ നിന്നും എടൂരിലേക്ക് പോവുകയായിരുന്ന എടൂര്‍ സ്വദേശികളായ അഞ്ചംഗ സംഘമാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വൈദ്യുതി പോസ്റ്റ് റോഡിനു കുറുകെ വീണതുമൂലം ഈ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരിന്നു.