വാഹന യാത്രികരെ ഭീതിയിലാഴ്ത്തി മൂന്നാര്‍ -ഉദുമല്‍പ്പേട്ട റോഡില്‍ കടുവകള്‍
മറയൂര്‍: വാഹന യാത്രികരെ ഭീതിയിലാഴ്ത്തി മൂന്നാര്‍ -ഉദുമല്‍പ്പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ കടുവകള്‍. കേരളാതിര്‍ത്തിയില്‍ ചിന്നാര്‍ എസ് വളവിനു താഴെയായാണ് രാത്രി ഒന്നരയോടെ അഞ്ചുമിനിറ്റോളം വാഹനങ്ങള്‍ തടഞ്ഞിട്ട് രണ്ടു കടുവകള്‍ റോഡ് കുറുകെ കടന്നു പോയത്. കോയന്പത്തൂരില്‍ യാത്രക്കാരെ ഇറക്കിവിട്ടു മൂന്നാറിലേക്കു വന്ന മൂന്നാര്‍ സ്വദേശി ശക്തിയുടെ ജീപ്പിനു മുന്‍പിലാണ് കടുവ എത്തിയത്. എതിരേ നിരവധി വാഹനങ്ങള്‍ എത്തിയെങ്കിലും യാതൊരുവിധ ഭയപ്പാടുമില്ലാതെയാണ് കടുവകള്‍ നിന്നത്.
വാഹനത്തിന്റെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ റോഡിന് നടുവിലൂടെ വാഹനത്തിനടുത്തേയ്ക്ക് വന്ന കടുവയുടെ ദൃശ്യം പകര്‍ത്തിയത് ശക്തിയാണ്. ചിന്നാര്‍ വന്യജീവി സങ്കേതത്തിനൊപ്പം ചേര്‍ന്ന് കിടക്കുന്ന ഇരവികുളം ദേശീയോദ്യാനം, തമിഴ്‌നാടിന്റെ ഭാഗമായ ആനമല ടൈഗര്‍ റിസര്‍വ് എന്നിവിടങ്ങളില്‍ നിരവധി കടുവയും പുലിയുമുണ്ട്. എന്നാല്‍ അപൂര്‍വമായേ ഇവ റോഡില്‍ പ്രത്യക്ഷപ്പെടാറുള്ളൂ.


0 Comments