ദേശീയ പണി മുടക്ക് വിജയിപ്പിക്കുക :സ്വതന്ത്ര ട്രേഡ് യൂണിയനുകളുടെയും സർവ്വീസ് സംഘടന്നകളുടെയും സംഘാടക സമിതി രൂപീകരിച്ചു.
കണ്ണൂർ :2020 ജനുവരി 8 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന്
വിളിച്ച് ചേർത്ത സ്വതന്ത്ര ട്രേഡ് യൂണിയനുകളുടെയും സർവ്വീസ് സംഘടനകളുടെയും സംയുക്ത സംഘാടക സമിതി കണ്ണൂർ ജില്ലാ തല രൂപീകരണ കൺവെൻഷൻ
FITU സംസ്ഥാന ജനറൽ സെക്രട്ടറി എം. ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു. AlCCTU സംസ്ഥാന ഓർഗനൈസിംഗ് കൺവീനർ സണ്ണി അമ്പാട്ട് അധ്യക്ഷത വഹിച്ചു. ASET ജില്ല പ്രസിഡണ്ട് സി പി രഹന ടീച്ചർ, SATU ജില്ല പ്രസിഡണ്ട് കസ്തൂരി ദേവൻ, TUCI ജില്ല സെക്രട്ടറി അബൂബക്കർ, FITU ജില്ല പ്രസിഡണ്ട് അഹ്മദ് കുഞ്ഞി, കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കിംഗ് യൂണിയൻ ജില്ല സെക്രട്ടറി ഹനീഫ, lNA ജില്ല സെക്രട്ടറി ജിതേഷ്, കേരള ആർട്ടിസൻസ് ആന്റ് സ്കിൽഡ് വർക്കേഴ്സ് ഫെഡറേഷൻ കൺവീനർ സിന്ധു എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. FITU സംസ്ഥാന സെക്രട്ടറി സാജിദ സജീർ സ്വാഗതവും FITU ജില്ല സെക്രട്ടറി കെ ടി സലാം മാസ്റ്റർ നന്ദിയും പറഞ്ഞു. ഫോറം ഫോർ ട്രേഡ് യൂണിയൻ ആന്റ് അസ്സോസിയേഷൻ കണ്ണൂർ ജില്ല സംഘാടക സമിതി രൂപീകരിച്ചു. സണ്ണി അമ്പാട്ട് (ചെയർമാൻ ),സൈനുദ്ധീൻ കരിവെള്ളൂർ (വർക്കിംഗ് ചെയർമാൻ ), കസ്തൂരി ദേവൻ, അഹ്മദ് കുഞ്ഞി (ജനറൽ കൺവീനേഴ്‌സ് ), സി പി രഹന ടീച്ചർ, അബൂബക്കർ, ജിതേഷ്,മനോജ് കുമാർ, സിന്ധു, ഹനീഫ (കൺവീനേഴ്‌സ് ).
പ്രസ്' ശംസുദ്ധീൻ:ഇരിട്ടി
8606433 047


0 Comments