മൃഗസംരക്ഷണ വകുപ്പിന്റെ പുനഃസംഘടന അനിവാര്യമാണെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി



കണ്ണൂര്‍: കൂടുതല്‍ കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ മൃഗസംരക്ഷണവകുപ്പിന്റെ പുനഃസംഘടന അനിവാര്യമാണെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു . ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ ജില്ലാ കമ്മിറ്റി വാര്‍ഷിക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി .

ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.കെ.ബേബി മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ജില്ലയിലെ ഏറ്റവുംനല്ല വെറ്ററിനറി ഡോക്ടറായി തിരഞ്ഞെടുത്ത ഡോ. കെ.ഷൈനി,ഏറ്റവുംനല്ല ക്ലിനിഷ്യനായി തിരഞ്ഞെടുത്ത ഡോ.ആസിഫ് എം.അഷ്റഫ് എന്നിവര്‍ക്ക് അവാര്‍ഡുകള്‍ വിരുതരണം ചെയ്തു .