വയനാട് വന്യജീവിസങ്കേതത്തിനുള്ളില്‍വന്യജീവിസങ്കേതത്തിനുള്ളില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി



സുല്‍ത്താന്‍ബത്തേരി: വയനാട് വന്യജീവിസങ്കേതത്തിനുള്ളില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. ഞായറാഴ്ച വൈകീട്ട് മുത്തങ്ങ റെയ്ഞ്ചിലെ കാളങ്കണ്ടി വനത്തിലാണ് പിടിയാനയുടെ ജഡം കണ്ടത്. പോസ്റ്റുമോര്‍ട്ടം നടത്തിയത്തിന് ശേഷം മാത്രമേ ആന ചരിയാനിടയായതിന്റെ കാരണം വ്യക്തമാവുകയുള്ളൂ.