വിനോദസഞ്ചാര വകുപ്പില്‍ പ്ലാനിംഗ് ഓഫീസര്‍; ഡെപ്യൂട്ടേഷന്‍ നിയമനം



വിനോദസഞ്ചാര വകുപ്പില്‍ പ്ലാനിംഗ് ഓഫീസറുടെ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ വകുപ്പുകളില്‍ സിവില്‍ പ്രൊജക്ടുകള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി കുറഞ്ഞത് 10 വര്‍ഷം പ്രവൃത്തിപരിചയമുള്ള അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ മേലധികാരികള്‍ മുഖേന ഡിസംബര്‍ 20ന് മുന്‍പ് ടൂറിസം സെക്രട്ടറിക്ക് അപേക്ഷ സമര്‍പ്പിക്കണം.