ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാറും സ്വന്തമാക്കി ടൊയോട്ട കൊറോള




ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ അഞ്ച് സ്റ്റാറും സ്വന്തമാക്കി ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ടൊയോട്ടയുടെ പുത്തന്‍ കൊറോള സെഡാന്‍. ലാറ്റിന്‍ എന്‍സിഎപി (ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റിലാണ് കൊറോള മിന്നുന്ന പ്രകടനം കാഴ്ചവെച്ചത് .

64 കിലോമീറ്റര്‍ വേഗതയില്‍ നടത്തിയ ഫ്രണ്ട് ഓഫ്‌സെറ്റ് ക്രാഷ്, സൈഡ് ഇംപാക്‌ട് ക്രാഷ്, സൈഡ് പോള്‍ ഇംപാക്‌ട് ടെസ്റ്റ് എന്നിവയില്‍ വാഹനത്തിനുള്ളിലെ ഡമ്മി യാത്രക്കാര്‍ക്ക് മികച്ച സുരക്ഷ ഒരുക്കാന്‍ പുതിയ 2020 കൊറോളയ്ക്ക് സാധിച്ചു .

മുതിര്‍ന്ന യാത്രക്കാര്‍ക്കുള്ള സുരക്ഷയില്‍ 34ല്‍ 29.41 മാര്‍ക്കും കുട്ടികള്‍ക്കുള്ള സുരക്ഷയില്‍ 49ല്‍ 45 മാര്‍ക്കും കൊറോള നേടി . കൊറോളയുടെ പന്ത്രണ്ടാം തലമുറയില്‍പ്പെട്ട ബ്രസീലിയന്‍ സ്‌പെക്ക് മോഡലാണ് ക്രാഷ് ടെസ്റ്റിനായി വിധേയമാക്കിയത്.