എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ 702 ഒഴിവുകള്‍
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉപവിഭാഗമായ എ.എ.ഐ. കാര്‍ഗോ ലോജിസ്റ്റിക്‌സ് ആന്‍ഡ് അലൈഡ് സര്‍വീസസ് കമ്ബനി രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 702 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി സ്‌ക്രീനര്‍ 419, മള്‍ട്ടി ടാസ്‌കര്‍ 283 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
അപേക്ഷ: വിജ്ഞാപനവും അപേക്ഷാഫോമും www.aaiclas-ecom.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും ബന്ധപ്പെട്ട വിജ്ഞാപനത്തില്‍ നിര്‍ദേശിച്ച രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അയയ്ക്കണം. വിലാസം: The Joint General Manager (HR), AAI Cargo Logistics & Allied Services Company Limited, AAICLAS Complex, Delhi Flying Club Road, Safdarjung Airport, New Delhi-110003. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഡിസംബര്‍ 9.


0 Comments