കണിച്ചാറിൽ എക്‌സൈസ് സംഘത്തിന്റെ വാഹനം തടഞ്ഞ് കൃത്യനിർവ്വഹണം നടത്തിയ സംഭവത്തിൽ ഏഴു പേർക്കെതിരെ കേളകം പോലീസ് കേസ്സെടുത്തു



കണിച്ചാർ:കണിച്ചാറിൽ എക്‌സൈസ് സംഘത്തിന്റെ വാഹനം തടഞ്ഞ് കൃത്യനിർവ്വഹണം നടത്തിയ സംഭവത്തിൽ ഏഴു പേർക്കെതിരെ കേളകം പോലീസ് കേസ്സെടുത്തു.ശനിയാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് കേസിനാസ്പദമായ സംഭവം.കഴിഞ്ഞ ശനിയാഴ്ച്ച ഓട്ടോറിക്ഷയിൽ മദ്യം കടത്തുന്നുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ കണിച്ചാറിൽ വച്ച് പേരാവൂർ എക്സൈസ് സംഘം പരിശോധന നടത്തവെ കൈ കാണിച്ചിട്ട് നിർത്താതെ പോയ വാഹനത്തെ പിന്തുടർന്ന് ടൗണിൽ വെച്ച് പിടികൂടി പരിശോധന നടത്തവേ എക്‌സൈസ് സംഘത്തെ തടയുകയും കൃത്യനിർവഹണം തടസപ്പെടുത്തുക ചെയ്ത സംഭവത്തിൽ  അഖിൽ,   പ്രശാന്ത് എന്നിവരെ ഒന്നും രണ്ടും പ്രതികളായും കണ്ടാലറിയാവുന്ന മറ്റ് അഞ്ചു പേർക്കെതിരെയാണ് കേളകം പോലീസ് കേസെടുത്തിരിക്കുന്നത്.