നി​ര്‍​ഭ​യ കേ​സ് പ്ര​തി​യു​ടെ പു​ന​പ​രി​ശോ​ധ​നാ ഹ​ര്‍​ജി ത​ള്ളി



ന്യൂ​ഡ​ല്‍​ഹി: നി​ര്‍​ഭ​യ കേ​സി​ലെ പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍ സ​മ​ര്‍​പ്പി​ച്ച പു​ന​പ​രി​ശോ​ധ​നാ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി. വ​ധ​ശി​ക്ഷ കാ​ത്ത് ക​ഴി​യു​ന്ന പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ അ​ക്ഷ​യ് സിം​ഗ് ഠാ​ക്കൂ​റാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്ന​ത്. ജ​സ്റ്റീ​സ് ആ​ര്‍.​ഭാ​നു​മ​തി അ​ധ്യ​ക്ഷ​യാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്.

ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ നി​ര​വ​ധി വാ​ദ​മു​ഖ​ങ്ങ​ള്‍ പ്ര​തി​ഭാ​ഗം ഉ​യ​ര്‍​ത്തി​യെ​ങ്കി​ലും, പു​തി​യ​താ​യി എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ എ​ന്ന് കോ​ട​തി ആ​രാ​യു​ക​യാ​യി​രു​ന്നു. വ​ധ​ശി​ക്ഷ പ്രാ​കൃ​ത നി​യ​മ​മാ​ണെ​ന്നും ഡ​ല്‍​ഹി​യി​ല്‍ ജീ​വി​ക്കു​ന്ന ത​ന്‍റെ ആ​യു​സ് വാ​യു​മ​ലി​നീ​ക​ര​ണം കൊ​ണ്ട് പാ​തി​യാ​യി കു​റ​ഞ്ഞെ​ന്നു​മൊ​ക്കെ പ്ര​തി​ഭാ​ഗം വാ​ദി​ച്ചെ​ങ്കി​ലും കോ​ട​തി മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ല്ല. മ​നു​ഷ്യ​ത്വം ത​ന്നെ ചോ​ദ്യം ചെ​യ്യ​പ്പെ​ട്ട സം​ഭ​വ​മാ​ണി​തെ​ന്നും ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് ത​ട​യാ​നു​ള്ള ശ്ര​മ​മാ​ണ് പു​ന​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​യെ​ന്നും സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത വാ​ദി​ച്ചു. ശി​ക്ഷ​യി​ല്‍ ഇ​ള​വ് ന​ല്‍​ക​രു​തെ​ന്നും അ​ദ്ദേ​ഹം കോ​ട​തി​യി​ല്‍ വാ​ദി​ച്ചു. തു​ട​ര്‍​ന്നാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​താ​യി കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കാ​ന്‍ തി​രു​ത്ത​ല്‍ ഹ​ര്‍​ജി എ​ന്ന സാ​ധ്യ​ത കൂ​ടി തേ​ടു​മെ​ന്നും ഹ​ര്‍​ജി ഉ​ട​ന്‍ ത​ന്നെ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​മെ​ന്നും പ്ര​തി​യാ​യ അ​ക്ഷ​യ് സിം​ഗ് ഠാ​ക്കൂ​റി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ അ​റി​യി​ച്ചു.

നിര്‍ഭയ കേസില്‍ പ്ര​തി​ക​ളാ​യ മു​കേ​ഷ് കു​മാ​ര്‍, വി​ന​യ് ശ​ര്‍​മ, പ​വ​ന്‍​കു​മാ​ര്‍ ഗു​പ്ത, അ​ക്ഷ​യ് സിം​ഗ് എ​ന്നി​വ​ര്‍​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ച​ത് 2017 മേ​യി​ല്‍ സു​പ്രീംകോ​ട​തി ശ​രി​വ​യ്ക്കു​ക​യും പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി 2018 ജൂ​ലൈ​യി​ല്‍ ത​ള്ളു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ഷ്‌ട്രപ​തി ഇ​വ​രു​ടെ ദ​യാ​ഹ​ര്‍​ജി ത​ള്ളി​യ​തി​നെത്തുട​ര്‍​ന്ന് ശി​ക്ഷ ന​ട​പ്പാക്കാന്‍ സ​ര്‍​ക്കാ​ര്‍ നീ​ക്കം തുടങ്ങിയതിന് പിന്നാലെയാണ് പ്രതികളില്‍ ഒരാള്‍ പുനപരിശോധനാ ഹര്‍ജിയുമായി വീണ്ടും സുപ്രീംകോടതിയില്‍ എത്തിയത്.