അടക്കാത്തോട് ടൗൺ സെൻറ്ററിലെ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം നടത്തി



കേളകം: അടക്കാത്തോട് ടൗൺ സെൻറ്ററിലെ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം നടത്തി . നാല് ലക്ഷം രൂപ ചിലവിട്ടാണ് തകർന്ന് കിടന്നിരുന്ന മൺപാത കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത് . പാത ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മൈഥിലി രമണൻ ഉൽഘാടനം നിർവഹിച്ചു .കേളകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.രാജൻ അടുക്കോലിൽ സ്വാഗതം പറഞ്ഞു .ഷാജി കാലായിൽ , ബേബി പൂവത്തിങ്കൽ , സൈമൺ മേലേക്കൂറ്റ് ,സിബിച്ചൻ അടുക്കോലിൽ , സുലൈമാൻ ഞൊണ്ടിമാമുറിയിൽ ,തുടങ്ങിയവർ പങ്കെടുത്തു