നുച്ചിയാട് സർവീസ് സഹകരണ ബേങ്കിന്റെ പരിക്കളം ബ്രാഞ്ച് ബഹുമാനപ്പെട്ട ശ്രീ KC ജോസഫ് MLA ഉദ്ഘാടനം ചെയ്തു
പരിക്കളം: നുച്ചിയാട് സർവീസ് സഹകരണ ബേങ്കിന്റെ പരിക്കളം ബ്രാഞ്ച് ബഹുമാനപ്പെട്ട ശ്രീ KC ജോസഫ് MLA ഉദ്ഘാടനം ചെയ്തു,.ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷേർലി അലക്സാണ്ടർ അധ്യക്ഷയായിരുന്നു. ആദ്യ നിക്ഷേപം സ്വീകരിക്കലും വായ്പാ വിതരണോദ്ഘാടനവും സഹകരണ വകുപ്പ് ,ഇരിട്ടി അസി: രജിസ്റ്റാർ ശ്രീ.എ ബാലകൃഷ്ണൻ അവർകൾ നിർവഹിച്ചു.ബാങ്ക് പ്രസിഡണ്ട് ശ്രീ ബെന്നി ആഞ്ഞിലിതോപ്പിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ദീർഘകാലം ഭരണസമിതിയംഗമായിരുന്ന ശ്രീ തോമസ് പാലക്കലോടിയെ ആദരിച്ചു.ബാങ്ക് സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു.ചാക്കോ പാലക്കലോടി,KG ദിലീപ്, ബേബി തോലാനി, വി.ബി ഷാജു, ഉഷ പ്രഭാകരൻ, ജോൺ പതാപറമ്പിൽ, ഉണ്ണികൃഷ്ണൻ, KM ണ്ടോസഫ്, KD നാരായണൻ, ജോയി മണ്ഡപത്തിൽ, കുര്യാക്കോസ് മണിപ്പാടത്ത്, കുഞ്ഞിരാമൻനമ്പ്യാർ പടുവിലാൻ, എന്നിവർ ആശംസയറിയിച്ചു.ചടങ്ങിന് K Kഅബ്ദുള്ള ഹാജി നന്ദിയറിയിച്ചു.,,


0 Comments