കടന്നല്‍ ആക്രമണം; ആറുപേര്‍ ആശുപത്രിയില്‍
കാഞ്ഞങ്ങാട്: അജാനൂര്‍ രാവണീശ്വരം കൊട്ടിലങ്ങാട് ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ക്കുത്തേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കടന്നല്‍ ആക്രമണമുണ്ടായത് .
രാവണീശ്വരം കൊട്ടിലങ്ങാട്ടിലെ ശ്യാമള, ഓമന, ശാന്ത, നാരായണി, കുമാരന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമികചികിത്സ നല്‍കിയശേഷം തൊഴിലാളികളെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


0 Comments