സിനിമയില്‍ നായികയായി നിലനില്‍ക്കണമെങ്കില്‍ ഗ്ലാമര്‍ വേഷം ചെയ്യണം; ഒരു കാലത്ത് നായികാ വേഷത്തില്‍ തിളങ്ങി നിന്ന മലയാളത്തിന്റെ പ്രിയ നടി തുറന്നു പറയുന്നു


കൊച്ചി: സിനിമയില്‍ നായികയായി നിലനില്‍ക്കണമെങ്കില്‍ ഗ്ലാമര്‍ വേഷം ചെയ്യണമെന്ന് ഒരു കാലത്ത് നായികാ വേഷത്തില്‍ തിളങ്ങി നിന്ന മലയാളത്തിന്റെ പ്രിയ നടി പ്രിയ രാമന്‍. മലയാളത്തിലെ മികച്ച താരങ്ങള്‍ക്കൊപ്പം ഒരു കാലത്ത് നായികാ വേഷത്തില്‍ തിളങ്ങി നിന്ന അന്യഭാഷാ നായികമാരില്‍ പ്രമുഖയാണ് പ്രിയ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ നിന്നും അപ്രത്യക്ഷയായതിന് കാരണം പ്രിയ രാമന്‍ വെളിപ്പെടുത്തുന്നു.

വിവാഹ ശേഷം സിനിമയില്‍ നിന്നും അവധിയെടുത്ത പ്രിയാ രാമനെ പിന്നെ സജീവമായി കണ്ടത് സീരിയല്‍ വേഷങ്ങളിലൂടെയാണ്. വിവാഹ ശേഷം നായികമാരോട് സിനിമാലോകത്തിന് വിമുഖതയുണ്ടത്രേ.

വിവാഹം കഴിഞ്ഞ ശേഷം കുടുംബമാകുന്നതോടെ പലരും ഗ്ലാമര്‍ വേഷം ചെയ്യാന്‍ മടിക്കുന്നതിനാല്‍ അവസരങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുക പതിവാകും.
അതും അല്ലെങ്കില്‍ അപ്രസക്ത റോളുകളില്‍ ഒതുങ്ങേണ്ടി വരുന്ന അവസ്ഥയാണെന്നും പ്രിയ പറയുന്നു