ബിനോയ് വിശ്വത്തെ മംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു
മംഗളൂരുവിലെ കർഫ്യൂ ലംഘിച്ചതിനാണ് അറസ്റ്റ്.




മംഗളൂരു: സിപിഐ നേതാവ് ബിനോയ് വിശ്വത്തെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗളൂരുവിലെ കർഫ്യൂ ലംഘിച്ചതിനാണ് അറസ്റ്റ്. ബിനോയ് വിശ്വം അടക്കം എട്ടുപേരെയാണ് കസ്റ്റഡിയിലെടുത്തത്.

കർഫ്യൂ ലംഘിക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ സിപിഐ അറിയിച്ചിരുന്നു. വെള്ളിയാഴ്ചതന്നെ ബിനോയ് വിശ്വം ട്രയിൻ മാർഗം മംഗളൂരുവിൽ എത്തിയിരുന്നു. സമരത്തിനായി കേരളത്തിൽ നിന്നും പ്രവർത്തകരെ എത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും കേരള-മംഗളൂരു ഗതാഗതം പൂർണമായും തടസപ്പെട്ടതിനാൽ പ്രവർത്തകർക്ക് മംഗളൂരുവിലെത്തിനായില്ല. തുടർന്ന് മംഗളൂരുവിൽ നിന്നുളള പ്രവർത്തകരേയും കൂട്ടിയാണ് ബിനോയ് വിശ്വം കർഫ്യൂ ലംഘിച്ചത്.
മഹാത്മാഗാന്ധിയുടേയും അംബേദ്കറുടേയും ചിത്രങ്ങളുമായി നഗരത്തിലെത്തിയ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.