സന്നിധാനത്തെ നിയന്ത്രണം; ഭക്തര്‍ക്ക് കുടിവെള്ളവും ഭക്ഷണവും പോലീസ് നല്‍കണമെന്ന് ദേവസ്വം ബോര്‍ഡ്



എരുമേലി, പ്ലാപ്പള്ളി, വടശേരിക്കര, പത്തനംതിട്ട, കോന്നി, അടൂര്‍, മുണ്ടക്കയം, കുമളി എന്നിവിടങ്ങളിലാണ് പോലീസ് വണ്ടികള്‍ തടഞ്ഞിടുന്നത്. ഇതുമൂലം പത്ത് മണിക്കൂര്‍ വരെ വാഹനം പോലീസ് തടയുന്നു. സന്നിധാനത്ത് ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനെന്ന പേരില്‍ ഇടത്താവളങ്ങളില്‍ അയ്യപ്പന്മാരുടെ വാഹനങ്ങള്‍ തടഞ്ഞിടുന്ന പോലീസ് നടപടിയില്‍ ദേവസ്വം ബോര്‍ഡിന് അമര്‍ഷം ഉണ്ട് .

നീണ്ട വാഹന കുരുക്കും ഉണ്ടെങ്കിലും സന്നിധാനത്ത് ആ തിരക്ക് ഇല്ല . പതിനെട്ടാം പടി കയറുന്നതിന് പോലും വലിയ തിരക്കില്ല. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് അയ്യപ്പന്മാരെ ഇടത്താവളങ്ങളില്‍ മണിക്കൂറുകളോളം തടയുന്നത്. ഇത്രയധികം തിരക്ക് ഉണ്ടായിട്ടും ശബരിമലയ്ക്ക് നിയോഗിച്ച പല ഉന്നത ഉദ്യോഗസ്ഥരും സന്നിധാനത്ത് എത്തിയിട്ടില്ല. ശബരിമലയിലെ ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍ എ.ഡി.ജി.പി ആണ്. പിന്നെ രണ്ട് ഐ.ജിമാര്‍, മൂന്ന് ഡി.ഐ.ജിമാര്‍ അതിന് താഴെ എസ്.പിമാര്‍ എന്നിങ്ങനെയാണ് ഉള്ളത്. ഇതില്‍ എസ്.പിമാര്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ ഉള്ളത്.

പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചകള്‍ ഉണ്ടായിട്ടും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ശബരിമലയില്‍ എത്തിയിട്ടില്ല. കോന്നിയില്‍ പോലും ഭക്തരുടെ വാഹനം തടയുന്നത് അംഗീകരിക്കാന്‍ കഴിയില്ല . പോലീസ് ഭാഗത്ത് നിന്നുള്ള നിയന്ത്രണം നീക്കണം. കോന്നിയില്‍ പോലും അയ്യപ്പ ഭക്തരുടെ വാഹനം തടഞ്ഞു. ഭക്തര്‍ക്ക് കുടിവെള്ളവും ഭക്ഷണവും പോലീസ് നല്‍കണം.