ഇറക്കുമതി സംസ്കാരം ആത്മബോധത്തെ നശിപ്പിക്കും -പി.കെ.ഗോപി



മാതമംഗലം: നാട്ടുസംസ്കൃതികള്‍ അവഗണിക്കുന്നതും ഇറക്കുമതിസംസ്കാരം ചേര്‍ത്തുപിടിക്കുന്നതും ആത്മബോധത്തെ ഇല്ലാതാക്കുമെന്ന് കവി പി.കെ.ഗോപി അഭിപ്രായപ്പട്ടു. മലയാളഭാഷാ പാoശാല മാതമംഗലത്ത് നടത്തിയ പരിപാടിയില്‍ 'അതിരില്ലാക്കഥകള്‍' എന്ന പുസ്തകം പ്രകാശനംചെയ്യുകയായിരുന്നു അദ്ദേഹം. മലയാളഭാഷാ പാഠശാല അംഗങ്ങളുടെ രചനകളടങ്ങിയതാണ് പുസ്തകം.

ചെമ്മനം ചാക്കോ കവിതാ പുരസ്കാരം ഷാജി ഹനീഫ ഏറ്റുവാങ്ങി. വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ പുരസ്കാരം സി.പി.അനില്‍കുമാറിന് വേണ്ടി അമ്ബിളി അനില്‍കുമാര്‍ ഏറ്റുവാങ്ങി. മലയാള ഭാഷാ പാഠശാല ഡയറക്ടര്‍ ടി.പി.ഭാസ്കര പൊതുവാള്‍ അധ്യക്ഷതവഹിച്ചു. കെ.ടി.ബാബുരാജ് പുസ്തകം ഏറ്റുവാങ്ങി. എ.വി.പവിത്രന്‍, ഗംഗന്‍ കുഞ്ഞിമംഗലം, സദാശിവന്‍ ഇരിങ്ങല്‍, സതീശന്‍ പനക്കൂല്‍, മന്ദ്യത്ത് ഭരതന്‍ കുഞ്ഞിമംഗലം, വി.കെ.റീന, വിജയലക്ഷ്മി നാരായണന്‍, ശിവന്‍ തെറ്റത്ത്, ഹാഷിം സീരകത്ത് എന്നിവര്‍ സംസാരിച്ചു.