പൗരത്വ ഭേദഗതി ബില്ലില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി





ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. അക്രമവും പൊതു മുതലും നശിപ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു. ജാമിയ കേസുമായി ബന്ധപ്പെട്ട കേസ് നാളെ പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
വിദ്യാര്‍ത്ഥികളാണെന്നു കരുതി നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല. ആദ്യം കലാപം അവസാനിക്കട്ടെ എന്നിട്ടാകാം നടപടിയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. തെരുവില്‍ നിയമം കൈയ്യിലെടുക്കുകയാണെങ്കില്‍ ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു. മുന്‍ ജഡ്ജിമാരുടെ സംഘത്തെ അലിഗഡിലേക്ക് അയക്കുമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.