ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി കൂട്ടയോട്ടം നടത്തി
ഇരിട്ടി:സമദര്‍ശിനി ഗ്രന്ഥാലയത്തിന്റെയും വിമുക്തി ക്ലബിന്റെയും മട്ടന്നൂര്‍ എക്‌സൈസിന്റെയും ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ബോധവത്കരണത്തോടനുബന്ധിച്ച് 21-ാം മൈലില്‍ നിന്നും നടുവനാട് വരെ കൂട്ടയോട്ടവും ഇരുചക്ര മുചക്ര വാഹന റാലിയും നടത്തി. എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ്, വിദ്യാര്‍ത്ഥികള്‍ യുവജനങ്ങള്‍ ബഹുജനങ്ങള്‍ എന്നിവര്‍ കൂട്ടയോട്ടത്തില്‍ പങ്കാളികളായി. തുടര്‍ന്ന് നടുവനാട് ഗ്രന്ഥാലയ മുറ്റത്ത് നടന്ന ബോധവത്ക്കരണ പരിപാടി ഇരിട്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നിര്‍വ്വാഹക സമിതി അംഗം എ.കെ.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.തലശ്ശേരി എക്‌സൈസ് ഓഫീസര്‍ സമീര്‍ കെ.കെ ലഹരി വിരുദ്ധ ക്ലാസ് നടത്തി.പ്രശസ്ത സിനിമാ സംവിധായകന്‍ രാജീവ് നടുവനാട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.ശ്രീധരന്‍ അധ്യക്ഷനായി.ഇരിട്ടി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.മോഹനന്‍, നഗരസഭ കൗണ്‍സിലര്‍ പി.വി.ജലന,മട്ടന്നൂര്‍ എക്‌സൈസ് ഓഫീസര്‍ ബെന്‍ഹര്‍,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വിപിന്‍രാജ്, സുമേഷ് കുമാര്‍, പി.വി.അജേഷ്, പി.എം.അഷ്‌റഫ്, ബിജു വിജയന്‍ എ.കെ.ശശി, വിമുക്തി ക്ലബ് കണ്‍വീനര്‍ വിമല്‍രാജ് തുടങ്ങിയവര്‍ സംസാരിച്ചു.


0 Comments