പ്രതിഷേധ പ്രകടനം നടത്തി
ഉളിയിൽ: പൗരത്വ നിയമങ്ങളിലെ ഭരണഘടന വിരുദ്ധത ഉയര്‍ത്തിക്കാട്ടി മൂന്ന് ദിവസമായി ജാമിഅ മില്ലിയയിലും അലീ ഗഢിലും വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ജനാധിപത്യ പ്രതിഷേധങ്ങള്‍ക്ക് നേരെ കഴിഞ്ഞ ദിവസം രാത്രി വൈകിയും തുടരുന്ന പൊലീസിന്റെയും സി.ആര്‍.പി.എഫിന്റെയും നരനായാട്ടില്‍ പ്രതിഷേധിച്ച് എസ്. എസ്. എഫ് പ്രവര്‍ത്തകര്‍ ഉളിയില്‍ ടൗണില്‍ പ്രകടനം നടത്തി.ഉളിയില്‍ നടത്തിയ പ്രകടനത്തിന്നിശാദ് ഉളിയില്‍,അജ്‌നാസ് നരയമ്പാറ എന്നിവര്‍ നേതൃത്വം നല്‍കി.


0 Comments