ജാമിയ മിലിയ സംഘര്‍ഷം: ഡി.വൈ.എഫ്.ഐ. റോഡ് ഉപരോധിച്ചു
കണ്ണൂര്‍: ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഞായറാഴ്ച രാത്രി ദേശീയപാത ഉപരോധിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരെ ഡല്‍ഹി ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ നടത്തിയ സമരം പോലീസ് അടിച്ചമര്‍ത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. കാള്‍ടെക്സ് ഗാന്ധി സര്‍ക്കിളിന് സമീപമാണ് റോഡ് ഉപരോധിച്ചത്. രാത്രി 11.30-ന് തുടങ്ങിയ റോഡ് തടയല്‍ 12.15 വരെ നീണ്ടു. പോലീസ് സ്ഥലത്തെത്തിയിരുന്നു.
സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. വി.പി.ഷാജര്‍ അധ്യക്ഷത വഹിച്ചു. എം.ഷാജര്‍, എം.ശ്രീരാമന്‍, രമില്‍ കല്യാശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തളിപ്പറമ്ബ്, ആലക്കോട്, കൂത്തുപറമ്ബ്, നടുവില്‍ ഭാഗങ്ങളില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. തലശ്ശേരിയില്‍ തീവണ്ടി തടഞ്ഞും പ്രതിഷേധിച്ചു.


0 Comments