ടിവി ചാനല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; അനുജന്‍ അമ്മിക്കല്ലുക്കൊണ്ട് ജ്യേഷ്ഠനെ ഇടിച്ചു കൊന്നു;


ഇടുക്കി: ടിവി ചാനല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അനുജന്‍ അമ്മിക്കല്ലുക്കൊണ്ട് ജ്യേഷ്ഠനെ ഇടിച്ചു കൊന്നു. ഇടുക്കി കൊന്നത്തടി കമ്ബിളി ലൈന്‍ സ്വദേശി വെളളയാമ്ബല്‍ ജോസഫാണ് മരിച്ചത്. 26 വയസ്സായിരുന്നു.

 ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ജോസഫിന്റെ ഇളയ സഹോദരന്‍ ജ്വോഷ്വ ആണ് ആക്രമണം നടത്തിയത്.
ടിവി ചാനല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അനുജന്‍ അമ്മിക്കല്ലു കൊണ്ട് ജ്യേഷ്ഠനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ഗുരുതരമായി പരിക്കേറ്റ ജോസഫിനെ ആദ്യം അടിമാലി സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് പറയുന്നു