നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമ്മിച്ചാലും വിൽപന നടത്തിയാലും, സൂക്ഷിച്ചാലും കുറ്റകരമാണ്
നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമ്മിച്ചാലും വിൽപന നടത്തിയാലും, സൂക്ഷിച്ചാലും കുറ്റകരമാണ്നിയമലംഘനങ്ങൾക്ക് കനത്ത പിഴയാകും ചുമത്തുക. ആദ്യ നിയമലംഘനങ്ങൾക്ക് 10,000 രൂപയും, രണ്ടാമത് ആവർത്തിച്ചാൽ 25,000 രൂപയും, തുടർന്നുള്ള നിയമലംഘനങ്ങൾക്ക് 50,000 രൂപയുമാണ് പിഴ ഈടാക്കുന്നത്.
തമിഴ്നാട്ടിൽ പ്ലാസ്റ്റിക് നിരോധനത്തിന് ശേഷം 70 ശതമാനത്തിലധികം പ്ലാസ്റ്റിക് ഉപഭോഗം കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ.
അതേസമയം പ്ലാസ്റ്റിക് നിരോധനത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ ബദൽ ഉൽപന്നങ്ങൾ വിപണിയില്‍ കുറവായതിനാൽ വ്യാപാരികളും, ഉപഭോക്താക്കളും ഒരുപോലെ ആശങ്കയിലാണ്. പൂർണ അർത്ഥത്തിൽ നിരോധനം നടപ്പാക്കാൻ കൂടുതൽ ദിവസം വേണ്ടി വന്നേക്കും


0 Comments